Breaking News

ഈസക്കാക്ക് ആയിരങ്ങളുടെ അന്ത്യാജ്ഞലി

ദോഹ. ഇന്ന് രാവിലെ ഈ ലോകത്തോട് വിടപറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കാക്ക് ആയിരങ്ങളുടെ അന്ത്യാജ്ഞലി. സ്വന്തക്കാരും ബന്ധുക്കളും തന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരും സാധാരണക്കാരുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട ഈസക്കാക്ക് വൈകാരികമായ യാത്രയയപ്പാണ് നല്‍കിയത്. സുകൃതങ്ങളൊക്കെ സ്വീകരിക്കുകയും പാരത്രിക മോക്ഷം നല്‍കുകയും ചെയ്യണേ എന്ന പ്രാര്‍ഥനയോടെ.

അബൂ ഹമൂര്‍ പള്ളിയും പരിസരവും ഇശാ നമസ്‌കാരത്തിന് മുമ്പ് തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. മയ്യിത്ത് നമസ്‌കാരത്തിലും പ്രാര്‍ഥനയിലും ആയിരങ്ങളാണ് പങ്കെടുത്തത്. സ്‌നേഹത്തിന്റെ മായാത്ത മുദ്രകള്‍ അവശേഷിപ്പിച്ച് കടന്നുപോയ ഈസക്കയെ അവസാനമായി ഒരു നോക്കുകാണാന്‍ ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ള നിരവധി പേരാണ് തടിച്ചുകൂടിയത്.
മയ്യിത്ത് നമസ്‌കാരാനന്തരം ആളുകള്‍ക്ക് കാണാനുള്ള സൗകര്യമൊരുക്കിയത് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാന്‍ സൗകര്യമായി.

Related Articles

Back to top button
error: Content is protected !!