Local News

ഖത്തര്‍ അഷറഫ് കൂട്ടായ്മക്ക്പുതിയ നേതൃത്വം

ദോഹ. ഫെബ്രുവരി ഏഴാം തീയതി അരോമ റസ്റ്റോറന്റില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ അഷ്‌റഫ് അമ്പലത്തിനെ മുഖ്യരക്ഷാധികാരി ആയും അഷ്‌റഫ് മൊയ്തുവിനെ പ്രസിഡണ്ടായും അഷറഫ് ബിന്‍ സൈഫിനെ ജനറല്‍ സെക്രട്ടറിയായും അഷ്‌റഫ് ഹരിപ്പാടിനെ ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി അഷ്‌റഫ് ചെമ്മാപ്പിള്ളി, അഷ്‌റഫ് ഹാപ്പിബേബി (വൈസ് പ്രസിഡണ്ടുമാര്‍), അഷ്‌റഫ് വടക്കാഞ്ചേരി, അഷ്‌റഫ് തിരുവത്ര ( ജോ, സെക്രട്ടറിമാര്‍), അഷ്‌റഫ് ഉസ്മാന്‍ (കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍), അഷ്‌റഫ് ആലുങ്ങല്‍ ( കള്‍ച്ചറല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍), അഷ്‌റഫ് നാട്ടിക (മെമ്പര്‍ഷിപ്പ് കമ്മറ്റി ചെയര്‍മാന്‍), അഷ്‌റഫ് ഫാര്‍മസി, അഷ്‌റഫ് നടുവില്‍, അഷ്‌റഫ് മര്‍ഹബ (ഹെല്‍പ്പ് ഡെസ്‌ക് ടീം), എന്നിവരെയും മീഡിയ കോര്‍ഡിനേറ്ററായി അഷ്‌റഫ് ഓമശ്ശേരിയും തിരഞ്ഞെടുത്തു.

അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായി സഫ വാട്ടര്‍ എംഡി അഷ്‌റഫ്, ഇന്റര്‍ ടെക്ക് എംഡി അഷ്‌റഫ്, ഗ്രാന്റ് മാള്‍ ആര്‍ ഡി അഷ്റഫ്, വെല്‍കെയര്‍ എംഡി അഷ്‌റഫ് എന്നിവരെയും നാമനിര്‍ദ്ദേശം ചെയ്തു.
അഷറഫ് മടിയാരി തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസറായി.

Related Articles

Back to top button
error: Content is protected !!