Breaking News
മെന്റര്‍ അറേബ്യ ഫൗണ്ടേഷന് സംഘടിപ്പിച്ച അറബ് യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഗാല ഡിന്നറില്‍ ശൈഖ മൗസ പങ്കെടുത്തു

ദോഹ: മെന്റര്‍ അറേബ്യ ഫൗണ്ടേഷന് സംഘടിപ്പിച്ച അറബ് യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഗാല ഡിന്നറില്‍ എഡ്യൂക്കേഷന്‍ എബൗവ് ഓള് (ഇഎഎ) ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ പങ്കെടുത്തു. സുസ്ഥിര സമൂഹങ്ങള്‍ നിര്‍മിക്കുന്നതിന് യുവജന ശാക്തീകരണത്തെ പിന്തുണയ്ക്കുന്നതിനായി ലോക നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍, മനുഷ്യസ്നേഹികള്‍ എന്നിവരെ പരിപാടിയില്‍ ഒരുമിച്ച് കൊണ്ടുവന്നു.
മെന്റര്‍ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് സ്വീഡനിലെ സില്‍വിയ രാജ്ഞിയും മെന്റര്‍ അറേബ്യയുടെ ചെയര്മാന് പ്രിന്‍സ് തുര്‍ക്കി ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ആതിഥേയത്വം വഹിച്ച പരിപാടിയില്‍ പങ്കെടുത്തു.