ഇന്‍കാസ് കാസര്‍കോഡ്: ശരത് ലാല്‍ -കൃപേഷ് -ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

ദോഹ. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍ -കൃപേഷ് -ഷുഹൈബ് രക്ത സാക്ഷി ദിന ത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ധീര രക്ത സാക്ഷികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച അനുസ്മരണ ചടങ്ങില്‍ മുഖ്യാതിഥി ആയി പങ്കെടുത്ത കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സുനില്‍ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് വി.എസ് അബ്ദുറഹിമാന്‍ ,ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ട്രഷറര്‍ ഈപ്പന്‍ തോമസ് ,ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിബു സുകുമാരന്‍ ,ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ രക്ഷാധികാരി ശഫാഫ് ഹാപ്പ , ജില്ലാ ട്രഷറര്‍ ജയന്‍ കാഞ്ഞങ്ങാട്, ഇന്‍കാസ് യൂത്ത് വിംഗ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ദീപക് ചുള്ളിപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി വികാസ് പി നമ്പ്യാര്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുല്‍ ലത്തീഫ് ടിഎം, ശിഹാബ് കെബി, ജിഷ ജോര്‍ജ് തുടങ്ങിയവര്‍ മണ്‍മറഞ്ഞ സഹോദരങ്ങളെ അനുസ്മരിച്ച് സംസാരിച്ചു.
ശരത് ലാലിന്റെ സഹോദരി അമൃത,കൃപേഷിന്റെ സഹോദരി കൃഷ്ണ പ്രിയ, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ല പ്രസിഡന്റ് കാര്‍ത്തികേയന്‍ പെരിയ എന്നിവര്‍ അനുസ്മരണ വീഡിയോ സന്ദേശവും നല്‍കി.
ഇന്‍കാസ് കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് ചെറുവത്തൂര്‍ സ്വാഗതവും, ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് മുഷാഫിക് നന്ദിയും രേഖപ്പെടുത്തി.
സണ്ണി പനത്തടി ,സുധീര്‍ കുമാര്‍ ,ഖാലിദ് അബൂബക്കര്‍ ,വേണു കാഞ്ഞങ്ങാട് അഷ്റഫ് നീലേശ്വരം ,അനസ് ,ജോമോന്‍ ,അനീഷ് ,ഉനൈഫ് ,ജുനൈദ് , അബ്ദുല്ല അക്കര ,ബാലന്‍ ,നിഷാന്ത് ,ശ്രീജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സി. താജുദ്ധീന്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ പ്രദീപ് പിള്ളൈ, ഡേവിസ് എടശ്ശേരി ,അഹദ് മുബാറക്, ലേഡീസ് വിങ് ജനറല്‍ സെക്രട്ടറി അര്‍ച്ചന, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, വനിതാ – യൂത്ത് വിംഗ് ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.മുഖ്യാതിബി പി പ്രദീപ് കുമാറിന് ജില്ലാ ട്രഷറര്‍ ജയന്‍ കാഞ്ഞങ്ങാട് ഉപഹാരം നല്‍കി.