Breaking News

ഈസക്കയുടെ ഓര്‍മ്മക്കായി കെഎംസിസി സ്മാരകം നിര്‍മ്മിക്കുന്നു

ദോഹ : അന്തരിച്ച കെഎംസിസി നേതാവും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും കലാ – കയിക മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ഈസയുടെ ഓര്‍മ്മക്കായി സ്മാരകം നിര്‍മ്മിക്കാന്‍ കെഎംസിസി മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

അദ്ദേഹം ട്രഷററായി പ്രവര്‍ത്തിച്ചിരുന്ന പെരിന്തല്‍മണ്ണ സിഎച്ച് സെന്ററിന് ഒരു സ്ഥിര വരുമാനം ലഭ്യമാകുന്ന വിധമുള്ള ജീവകാരുണ്യ പദ്ധതിയാണ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി തയ്യാറാക്കുന്നത്.
കൗണ്‍സില്‍ യോഗം മുസ്ലിംലീഗ് ദേശിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു.

എല്ലാവര്‍ക്കും പ്രിയപ്പെട്ട കെ മുഹമ്മദ് ഈസയുടെ ഓര്‍മ്മക്കായി സ്മാരകം ഉയരുന്നത് അദ്ദേഹത്തിന്റെ മഹത്തായ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.
ദുബായ് കെഎംസിസി പ്രസിഡണ്ട് ഡോ.അന്‍വര്‍ അമീന്‍, തിരൂര്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ, കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നലകത്ത്, സി വി ഖാലിദ്, അബ്ദുല്‍ അക്ബര്‍ വേങ്ങശ്ശേരി, റഫീഖ് പള്ളിയാളി , ഇസ്മായില്‍ ഹുദവി, അബ്ദുല്‍ മജീദ് പുറത്തൂര്‍, മുഹമ്മദ് ലയിസ് കുനിയില്‍ സംസാരിച്ചു.

സ്മാരക നിര്‍മ്മാണ കമ്മറ്റി ഭാരവാഹികള്‍ :
രക്ഷാധികാരികള്‍ :
എംപി ഷാഫി ഹാജി, എസ്എഎം ബഷീര്‍, വി ഇസ്മായില്‍ ഹാജി, പിഎസ്എം ഹുസൈന്‍, കെബികെ മുഹമ്മദ്, പിപി അബ്ദു റഷീദ് , ഹമദ് മൂസ തിരൂര്‍.
ചെയര്‍മാന്‍: ഡോ. അബ്ദുല്‍ സമദ്.
വൈസ് ചെയര്‍മാന്‍ : സലിം നാലകത്ത് , അബ്ദുല്‍ നാസര്‍ നാച്ചി, സിവി ഖാലിദ്?, പികെ അബ്ദുറഹീം, സിദ്ധീഖ് വാഴക്കാട് , അലി മൊറയൂര്‍, ജാഫര്‍ സാദിഖ് പാലക്കാട്.
ജനറല്‍ കണ്‍വീനര്‍: സവാദ് വെളിയംകോട്. കണ്‍വീനര്‍മാര്‍ : മെഹബൂബ് നാലകത്ത്, ജബ്ബാര്‍ പാലക്കല്‍, ഇസ്മായില്‍ ഹുദവി, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ് കുനിയില്‍, മജീദ് പുറത്തൂര്‍, മുനീര്‍ പടര്‍ക്കടവ്, ഷംസീര്‍ മാനു, ഫൈറൂസ് മേലാറ്റൂര്‍, ബഷീര്‍ ഫൈസി.
ഫൈനാന്‍സ് കോഓര്‍ഡിനേറ്റര്‍: അക്ബര്‍ വേങ്ങശ്ശേരി, റഫീഖ് പള്ളിയാളി.

Related Articles

Back to top button
error: Content is protected !!