Local News

ഖത്തര്‍ കാരുണ്യതീരം സംഗമം സംഘടിപ്പിച്ചു

ദോഹ : ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കാരുണ്യതീരത്തിന്റെ ഖത്തര്‍ സഹകാരികളുടെ സംഗമം അബൂഹമൂര്‍ നാസ്‌കോ റസ്റ്റോറന്റില്‍ വെച്ച് നടന്നു.

ഖത്തര്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ടും , കെയര്‍ ആന്റ് ക്യൂര്‍ ചെയര്‍മാനുമായ ഇ.പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

കാരുണ്യതീരം ജി.സി.സി. കോര്‍ഡിനേറ്റര്‍ സി.ടി. കബീര്‍ അദ്ധ്യക്ഷത വഹിച്ചു.

ചേന്ദമംഗല്ലൂര്‍ ഏസ് പ്രസിഡണ്ട് നിസാര്‍ കെ.ടി , പാസ് ഖത്തര്‍ പ്രസിഡണ്ട് കലാം അവേലം, മാക് ഖത്തര്‍ ജനറല്‍ സെക്രട്ടറി ഇല്ല്യാസ് എന്നിവര്‍ വിശിഷ്ടാതിഥികളായി. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ.ഷമീര്‍ ബാവ , സെക്രട്ടറി ടി.എം. താലിസ്, ഒഇഎ റിസോര്‍സ് കാറ്റലിസ്റ്റ് വി.സൈഫുദ്ധീന്‍ എന്നിവര്‍ പദ്ധതികള്‍ വിശദീകരിച്ചു. ഡോ: ഹസ്സന്‍ കുട്ടി, ഡോ: വി.ഒ.ടി.അബ്ദുറഹിമാന്‍,ബഷീര്‍ ഖാന്‍, പി.സി.ഷരീഫ്, കരീം ചളിക്കോട്, മുസ്തഫ ടി.പി, വി.എം.ഷഹസാദ്, ഷമീര്‍ തലയാട്, നൗഷാദ് അത്തിക്കോട്, ഷമ്മാസ് കാന്തപുരം, മുഹമ്മദ് അസര്‍, സലീം എം.സി, ഷാമില്‍, നിഹാല്‍ , ജുനൈദ് എ.കെ. , അര്‍ഷാദ് വി.കെ, പര്‍വേസ്, ആഷിക് ആച്ചി, നഹ്യാന്‍ ടി.എം, കുട്ടന്‍ കാരാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് സി.പി ഷംസീര്‍ സ്വാഗതവും ജംഷിദ് കോളിക്കല്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!