റൈസല്‍ അനുസ്മരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ച് ഐഎംസിസി ഖത്തര്‍ നാഷണല്‍ കമ്മറ്റി

ദോഹ: ഐഎംസിസി ഖത്തര്‍ നാഷണല്‍ കമ്മറ്റി ബര്‍വ വില്ലേജിലെ റോട്ടാനാ റെസ്റ്റോറെന്റില്‍ വെച്ച് റൈസല്‍ അനുസ്മരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.
വ്രതാനുഷ്ട്ടാനത്തിലൂടെ ലഭിക്കുന്ന ആത്മ ചൈതന്യം സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്ന സഹജീവികളെ ചേര്‍ത്തു പിടിക്കാന്‍ പ്രാപ്തരാക്കണമെന്നും പട്ടിണിക്കാരന്റെ വിശപ്പ് അറിയാന്‍ കൂടിയാണ് വ്രതമെന്നും സംഗമം അഭിപ്രായപ്പെട്ടു.
സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, അടയാളം ഖത്തര്‍ പ്രസിഡണ്ട് അരുണ്‍, പ്രദോശ് കുമാര്‍, ഐസിഫ് നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി നൗഷാദ് അതിരുമട തുടങ്ങിയ ദോഹയിലെ വിവിധ സംഘടന നേതാക്കളും മാധ്യമ പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു.
പ്രസിഡണ്ട് പി. പി. സുബൈര്‍ അധ്യക്ഷത വഹിച്ചു, റഫീഖ് കോതൂര്‍ സ്വാഗതവും അബ്ദുല്‍ സലാം നാലകത്ത് നന്ദിയും പറഞ്ഞു. നംഷീര്‍ ബടേരി, മജീദ് ചിത്താരി, ബഷീര്‍ വാളാഞ്ചേരി, നിസാര്‍ എലത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.