സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ കാമ്പയിന്‍ ആരംഭിക്കുന്നു

ദോഹ:വര്‍ത്തമാന സാമൂഹ്യ സാംസ്‌കാരിക ജീര്‍ണ്ണതകള്‍ക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ ‘സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍’എന്ന തലെക്കെട്ടില്‍ ക്യാമ്പയിനിന് തുടക്കം കുറിക്കുന്നു.
2025 മാര്‍ച്ച് 30 ന് തിരുനെല്ലൂര്‍ മദ്രസ്സാ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ഖ്യുമാറ്റ് സൗഹൃദ ഇഫ്ത്വാര്‍ സംഗമത്തില്‍ അഡ്വ.മുഹമ്മദ് ഫൈസി ഓണംപള്ളി ക്യാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രത്യേകം വിളിച്ചു ചേര്‍ത്ത പ്രവര്‍ത്തക സമിതിയില്‍ വെച്ച് പ്രസിഡണ്ട് ഷറഫു ഹമീദും വൈസ് പ്രസിഡണ്ട് അസീസ് മഞ്ഞിയിലും ചേര്‍ന്ന് ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു.
ജനറല്‍ സിക്രട്ടറി കെ.ജി റഷീദ് , വൈസ് പ്രസിഡണ്ട് ആരിഫ് ഖാസിം, സീനിയര്‍ അംഗങ്ങളും വിവിധ വകുപ്പ് ചുമതലകളുള്ളവരുമായ അബ്ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,യൂസുഫ് ഹമീദ്,ഷൈതാജ് മൂക്കലെ, ഷമീര്‍ പി.എം, അനസ് ഉമര്‍,റഈസ് സഗീര്‍ സംസാരിച്ചു.