Local News
ഈദുല്‍ അദ് ഹ സമുചിതമായി ആഘോഷിച്ചു

ദോഹ. ഖത്തറില്‍ ഈദുല്‍ അദ് ഹ സമുചിതമായി ആഘോഷിച്ച് സ്വദേശികളും വിദേശികളും. ബീച്ചുകളിലും പാര്‍ക്കുകളിലും മാത്രമല്ല സൂഖ് വാഖിഫ്, വകറ ഓള്‍ഡ് സൂഖ്, കതാറ, ഓള്‍ഡ് ദോഹ പോര്‍ട്ട്, മുസൈരിബ് ഡൗണ്‍ ടൗണ്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലായി ഒത്തുചേര്‍ന്നും വിനോദ പരിപാടികളില്‍ പങ്കെടുത്തും ആസ്വദിച്ചുമാണ് സ്വദേശികളും വിദേശികളും ഈദാഘോഷം സവിശേഷമാക്കിയത്. സൗഹൃദ കുടുംബ സന്ദര്‍ശനങ്ങളും വിരുന്നുകളും ഈദിന് മാറ്റു കൂട്ടി. വിവിധ കേന്ദ്രങ്ങളിലായി സംഗീത നൃത്ത പരിപാടികളും നടന്നു.
കതാറയിലും വകറ ഓള്‍ഡ് സൂഖിനോട് ചേര്‍ന്ന ബീച്ചിലും നടന്ന വെടിക്കെട്ടുകള്‍ മാനത്ത് വര്‍ണവിസ്മയം തീര്‍ത്തപ്പോള്‍ ആയിരങ്ങളാണ് ആ മനോഹര ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചും അവ പകര്‍ത്തിയും ആഘോ,ത്തില്‍ അലിഞ്ഞ് ചേര്‍ന്നത്.

