Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബനീ ഹജര്‍ ഇന്റര്‍ചേഞ്ചില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ബനീ ഹജര്‍ ഇന്റര്‍ചേഞ്ചില്‍ ഇന്ന് അര്‍ഡ രാത്രി മുതല്‍ 9 മണിക്കൂര്‍ നേരത്തേക്ക് താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി അശ്ഗാല്‍. ദോഹയില്‍ നിന്നും ബനീ ഹജര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളാണ് നിയന്ത്രിക്കുക. അല്‍ ഖലീഫ അവന്യൂവിലെ ബാക്കി ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ട്രാഫിക് വകുപ്പുമായി സഹകരിച്ച് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് അശ്ഗാല്‍ അറിയിച്ചു.

ദോഹയില്‍ നിന്നും ബനീ ഹജര്‍ ഭാഗത്തേക്ക് വരുന്നവര്‍ക്ക് റയ്യാന്‍ ഭാഗത്തേക്ക് പാലത്തിലൂടെ വന്ന് അല്‍ റയ്യാന്‍ റോഡിലെ അല്‍ ഷാഫി ഇന്‍രര്‍ചേഞ്ചില്‍ യു ടേണ്‍ ചെയ്ത് വന്ന് ബനീ ഹജര്‍ അണ്ടര്‍ പാസ് ഉപയോഗിക്കാം.

ബനീ ഹജര്‍ ഇന്റര്‍ചേഞ്ചില്‍ റയ്യാന്‍ ഭാഗത്തേക്കുള്ള റോഡ് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ഞായറാഴ്ച രാവിലെ 5 മണിവരെ അടച്ചിടുമെന്നും അശ്ഗാല്‍ അറിയിച്ചു. റയ്യാന്‍ ഭാഗത്തുനിന്നും ദോഹയിലേക്ക് വരുന്നവര്‍ക്ക് ബനീ ഹജര്‍ അണ്ടര്‍ പാസിലൂടെ വന്ന് അല്‍ ശഹാമ സിഗ്നലില്‍ യു ടേണ്‍ ചെയ്ത് ദോഹയിലേക്കുള്ള അടുത്ത എക്‌സിറ്റെടുക്കാം.

ഗതാഗത നിയന്ത്രണം സെബന്ധിച്ച ട്രാഫിക് അടയാളങ്ങളുണ്ടാകുമെന്നും അവ നോക്കി വേഗത നിയന്ത്രിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button