Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ മലയാളി മരിച്ചു

ദോഹ: എറണാകുളം കലൂര്‍ മുരോളിപറമ്പില്‍ ബഥേല്‍ വീട്ടില്‍ ജോണ്‍ ജോര്‍ജ് എന്ന രാജുവാണ് മരിച്ചത്. 61 വയസ്സായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായ ജോണ്‍ ജോര്‍ജ് ഡാര്‍വീഷ് കമ്പനിയുടെ ഓട്ടീസ് ഡിവിഷനില്‍ ഉദ്യോഗസ്ഥനായിരുന്നു.

രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാല്‍ ശ്വാസതടസം കൂടിയതിനെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു

നെടുമുടി പടവുപുരക്കല്‍ കുടുംബാംഗം എല്‍സമ്മ ജോണ്‍ ആണ് ഭാര്യ. എബിന്‍ (ദുബൈ), അരോണ്‍, അലന്‍ എന്നീ മൂന്ന് ആണ്‍മക്കളുണ്ട്.

Related Articles

Back to top button