Breaking News
ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം, ചെഞ്ചായമണിഞ്ഞ് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്, ദേശീയ മ്യൂസിയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കിഴക്കന്‍ ജറുസലേമിലെ ഫലസ്തീന്‍ ജനതക്ക് നേരെ നടക്കുന്ന നരനായാട്ടില്‍ പ്രതിഷേധിച്ചും നിരപരാധികളായ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും ഖത്തറിലെ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്, ഖത്തറിലെ ദേശീയ മ്യൂസിയം എന്നിവ ചെഞ്ചായമണിഞ്ഞത് ശ്രദ്ധേയമായി .
ഫലസ്തീന്‍ സംബന്ധിച്ച് ഖത്തര്‍ നിലപാടില്‍ മാറ്റമില്ലെന്നും ഖത്തറിന്റെ മനസ്സ് ഫലസ്തീന്‍ ജനതയോടൊപ്പമാണെന്നും ഖത്തര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.