Breaking News
കോവിഡ് മുന്‍ കരുതലുകളില്‍ വീഴ്ചവരുത്തിയ 6 വ്യാപാര സ്ഥാപനങ്ങളടച്ച് വാണിജ്യമന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ എന്നിവയെക്കുറിച്ച മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും പ്രോട്ടോക്കോളുകളും പാലിക്കാതത്തിന് 6 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചതായി വാണിജ്യ കാര്യ മന്ത്രാലയം.
ദി പേള്‍-ഖത്തറിലെ എഫ് 45 പരിശീലന കേന്ദ്രം, അല്‍ വകറയിലെ ഹോം സിറ്റി, അബു ഹമൂറിലെ സഫാരി മാള്‍, ഐന്‍ ഖാലിദിലെ ഡയറ്റര്‍ കണ്‍സള്‍ട്ടിംഗ്, സൂക്ക് വാഖിഫിലെ എന്നാബി 92, ഓള്‍ഡ് എയര്‍പോര്‍ട്ടിലെ അല്‍ റൗനഖ് എന്നീ സ്ഥാപനങ്ങളാണ് അടച്ചത്.
കോവിഡിനെ നേരിടുന്നതിനുള്ള പൊതുവായതും പ്രത്യേകവുമായ ആവശ്യകതകള്‍ പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടു, അതിനാല്‍ സ്ഥിതിഗതികള്‍ പരിഷ്കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ അവ അടച്ചിടുമെന്നാണ് മന്ത്രാലയം അറിയിച്ചത്