Breaking NewsUncategorized

സെപ്റ്റംബറില്‍ തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത് 5,361 റിക്രൂട്ട്മെന്റ് അപേക്ഷകള്‍

ദോഹ: സെപ്റ്റംബറില്‍ 5,361 പുതിയ റിക്രൂട്ട്മെന്റ് അപേക്ഷകള്‍ ലഭിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു, അതില്‍ 4,060 എണ്ണം അംഗീകരിക്കുകയും 1,301 എണ്ണം നിരസിക്കുകയും ചെയ്തു. കൂടാതെ, പ്രൊഫഷനുകള്‍ പരിഷ്‌ക്കരിക്കുന്നതിന് 3,179 സമര്‍പ്പിക്കലുകള്‍ ഉണ്ടായിരുന്നു; 3,083 പേര്‍ അംഗീകരിക്കപ്പെട്ടു, 96 പേര്‍ നിരസിച്ചു.

രാജ്യത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന ഡാറ്റകളിലേക്കും കണക്കുകളിലേക്കും വെളിച്ചം വീശുന്ന 2023 സെപ്തംബറിലെ തൊഴില്‍ മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടിലാണ്
ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നിയമം നിയന്ത്രിക്കുന്ന സ്ഥാപനങ്ങളിലേക്കുള്ള പരിശോധനാ സന്ദര്‍ശനങ്ങളുടെ ഫലങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

തൊഴില്‍ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ ബുള്ളറ്റിന്‍ അനുസരിച്ച്, ഈ വര്‍ഷം വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണം 11,717 അപേക്ഷകള്‍ ആയിരുന്നു. അതില്‍ 11,156 അപേക്ഷകള്‍ അംഗീകരിച്ചു, 561 അപേക്ഷകള്‍ നിരസിക്കപ്പെട്ടു.

Related Articles

Back to top button
error: Content is protected !!