Breaking News

തീപ്പിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി കള്‍ച്ചറല്‍ ഫോറം

അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്നലെ രാവിലെ ഖത്തറിലെ സി റിങ്ങ് റോഡിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മലയാളി പ്രവാസി സുഹൃത്തുക്കള്‍ക്ക് സഹായ ഹസ്തവുമായി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍.

പാസ്‌പോര്‍ട്ട്, വസ്ത്രങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങി ഉടുതുണി ഒഴികെ എല്ലാം അഗ്‌നിക്കിരയായ പത്തോളം പ്രവാസികള്‍ക്കാണ് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ ആശ്വസമായത്.

കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകന്റെ മുശൈരിബിലെ വില്ലയില്‍ താല്‍കാലിക താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ആവശ്യമായ മറ്റ് സഹായങ്ങള്‍ നല്‍കുകയും ചെയ്ത് കള്‍ചറല്‍ ഫോറം മാനവികതയുടെ മാതൃക സൃഷ്ടിച്ചു.
സംസ്ഥാന സെക്രട്ടറി സിദ്ധീഖ് വേങ്ങര,കമ്യൂണിറ്റി സര്‍വീസ് വിങ് കോഡിനേറ്റര്‍ സൈനുദ്ധീന്‍ നാദാപുരം, കള്‍ച്ചറല്‍ ഫോറം തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി മുബീന്‍ അമീന്‍ , കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരായ ഫഹദ് ഇ എ കെ ,ഷറഫുദ്ധീന്‍ എംഎസ്, അബദുല്‍ ജബ്ബാര്‍ മഞ്ചേരി തുടങ്ങിയവര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് എഡി മുനീഷ്, വൈസ് പ്രസിഡന്റ് ടികെ മുഹമ്മദ് കുഞ്ഞി. ജനറല്‍ സെക്രട്ടരി മജീദലി ,തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹദ്, തൃശ്ശൂര്‍ ജില്ല കമ്മിറ്റി അംഗം നിഷാദ് ഇബ്രാഹിം തുടങ്ങിയവര്‍ ദുരിതത്തിന് ഇരയായവരെ സന്ദര്‍ശിക്കുകയും സാധ്യമായാ എല്ലാസഹായങ്ങളും ഉറപ്പ് നല്‍കുകയും ചെയ്തു.

പെട്ടെന്നുണ്ടായ ആഘാതത്തില്‍ നിന്ന് കൈ പിടിച്ചുയര്‍ത്താന്‍ ഓടിയെത്തിയ കള്‍ച്ചറല്‍ ഫോറം അംഗങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ട വേദനകള്‍ക്കിടയിലും നിറകണ്ണുകളോടെ സഹോദരങ്ങള്‍ നന്ദിയും കടപ്പാടും അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!