
ഐഡി കാര്‍ഡുകള്‍ കൃത്യമായി പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഐഡി കാര്‍ഡുകള്‍ കൃത്യമായി പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. വിസ തീര്‍ന്ന് ഐഡി പുതുക്കുവാന്‍ താമസിക്കുന്നത് പല പ്രയാസങ്ങളുമുണ്ടാക്കുമെന്നതിനാലാണ് ഇങ്ങനെയൊരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്.
നിങ്ങളുടെ ഔദ്യോഗിക ഇടപാടുകള്‍ വേഗത്തിലും തടസ്സരഹിതമായും പൂര്‍ത്തീകരിക്കുന്നത് ഉറപ്പാക്കാന്‍ നിങ്ങളുടെ ഐഡി കാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളും കൃത്യസമയത്ത് പുതുക്കണമെന്ന നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം. അത്യാവശ്യ ഘട്ടങ്ങളില്‍ കൃത്യമായ സേവനം ലഭ്യമാക്കുവാന്‍ ഇത് ഉപകരിക്കും.