Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഒരു കൊട്ട പൊന്നുണ്ടല്ലോ, റീമിക്സ് ചെയ്ത മാപ്പിള ആല്‍ബം നാളെ പുറത്തിറങ്ങും

ഡോ. അമാനുല്ല വടക്കാങ്ങര

ഒരു കാലത്ത് കല്ല്യാണവീടുകളിലെ നിത്യവസന്തഗാനമായി പ്രചാരം നേടിയ ഒരു കൊട്ട പൊന്നുണ്ടല്ലോ പുനര്‍ജനിക്കുന്നു. ആവശ്യമായ പുതിയ ചേരുവകളും മാ്റ്റങ്ങളും വരുത്തിയ ആല്‍ബം ഖത്തറിലെ പ്രവാസിയായ ഷംസീര്‍ അബ്ദുല്ലയാണ് നിര്‍മിക്കുന്നത്.

ഒരു കൊട്ട പൊന്നുണ്ടല്ലോ, റീമെക്സ് ചെയ്്ത മാപ്പിള ആല്‍ബം നാളെ പുറത്തിറങ്ങും. അലിസ്സ ശാസ് ക്രിയേഷന്‍സ് ദോഹയുടെ ബാനറില്‍ അന്‍ഷാദ് തൃശ്ശൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ച് ചലചിത്ര പിന്നണി ഗായകരായ ജാസി ഗിഫ്റ്റ്, ലക്ഷ്മി, അന്‍ഷാദ് തൃശ്ശൂര്‍, മുത്തു, ഫായിസ്, അനീഷ എന്നിവര്‍ പാടുന്ന ആല്‍ബം നാളെ ഖത്തര്‍ സമയം ഉച്ചക്ക് രണ്ടര മണിക്ക് പ്രശസ്ത പിന്നണി ഗായകരായ ജാസി ഗിഫ്റ്റ്, വൈക്കം വിജയ ലക്ഷ്മി, നടി നിഷ സാരംഗ് തുടങ്ങിയവരുടെ ഫേസ്ബുക് പേജിലൂടെയും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ഷരീഫ് തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പ്രകാശനം ചെയ്യും.
കൂടാതെ റേഡിയോ സുനോ 91.7 ഖത്തറില്‍ ലൈവ് ടെലികാസ്റ്റും ഉണ്ടാകുമെന്ന് ആല്‍ബത്തിന്റെ നിര്‍മാതാവ് ഷംസീര്‍ അബ്ദുല്ല പറഞ്ഞു.

Related Articles

Back to top button