Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 460 പേര്‍ക്ക് കോവിഡ്, 293 പേര്‍ക്ക് രോഗമുക്തി, ഒരു മരണവും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് 460 പേര്‍ക്ക് കോവിഡ്, 293 പേര്‍ക്ക് രോഗമുക്തിയും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 9486 പരിശോധനകളില്‍ 43 യാത്രക്കാര്‍ക്കടക്കം 460 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 293 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 10513 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 72 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 685 ആയി. 11 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 116 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.
ചികില്‍സയിലുണ്ടായിരുന്ന 52 കാരന്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 262 ആയി

Related Articles

Back to top button