Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കുവാഖ് ഖത്തര്‍ രക്തദാന ക്യാമ്പ് മാര്‍ച്ച് 19 ന്

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ ‘കുവാഖ് ഖത്തര്‍’ ‘രക്തദാനം മഹാദാനം” എന്ന സന്ദേശത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹമദ് ആശുപത്രിയുമായി സഹകരിച്ച് കൊണ്ട്മാര്‍ച്ച് 19 ന് വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12 വരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍
വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

മൂന്നുമാസത്തിനുള്ളില്‍ കോവിഡ് 19 രോഗബാധയില്‍ നിന്നും സുഖം പ്രാപിച്ചവര്‍ക്കും, മൂന്നുമാസത്തിനള്ളില്‍ മറ്റ് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും, അതിയായ രക്തസമ്മര്‍ദമുള്ളവര്‍ക്കും,ഇന്‍സുലിന്‍ ഇന്‍ജെക്ഷന്‍ എടുക്കുന്ന പ്രമേഹരോഗികള്‍ക്കും, രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് കുറവുള്ളവര്‍ക്കും രക്തം ദാനം ചെയ്യാന്‍ കഴിയുകയില്ല.

രക്തം ദാനം ചെയ്യാന്‍ ഉദ്ധേശിക്കുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ വിളിച്ച് മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
മനോഹരന്‍ 55459986, അനില്‍ കുമാര്‍ 33147751

Related Articles

Back to top button