ഖത്തറിലെ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ലോക റീസൈക്ലിംഗ് ദിനം ആചരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പ്രകൃതി വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ജൈവ വ്യവസ്ഥയും പ്രകൃതിയുടെ സന്തുലിതാവസ്ഥയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഖത്തറിലെ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ലോക റീസൈക്ലിംഗ് ദിനം ആചരിച്ചു. എല്ലാ വര്‍ഷവും മാര്‍ച്ച് 18 നാണ് ലോകമെമ്പാടും ലോക റീസൈക്ലിംഗ് ദിനം ആചരിക്കുന്നത്.
ഉപഭോഗം കുറക്കുക, വീണ്ടും ഉപയോഗിക്കുക, റീ സൈക്കിള്‍ ചെയ്യുക എന്നീ മൂന്ന് പ്രധാന ആശയങ്ങളാണ്
വസ്തുക്കുടെ പുനരുപയോഗത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. 2020 ല്‍ മന്ത്രാലയത്തിന്റെ പുനരുപയോഗ സംരംഭം 30,202 ടണ്‍ പച്ച വളം, 33.18 ദശലക്ഷം ക്യുബിക് മീറ്റര്‍ ബയോഗ്യാസ്, 268,776 മെഗാവാട്ട് മണിക്കൂര്‍ വൈദ്യുതി എന്നിവ ഉല്‍പാദിപ്പിച്ചു. 5,300 ടണ്‍ പ്ലാസ്റ്റിക് വസ്തുക്കള്‍, 13,631 ടണ്‍ ഇരുമ്പ്, 5,315 ടണ്‍ ഇരുമ്പ് രഹിത വസ്തുക്കള്‍ എന്നിവയും ഖത്തറില്‍ പുനരുപയോഗം ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.