Uncategorized

റമദാന്‍ സമയം പ്രഖ്യാപിച്ച് ഫഹസ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ റോഡ് പെര്‍മിറ്റ് പുതുക്കുന്നതിന് നിര്‍ബന്ധമായും നടത്തേണ്ട സാങ്കേതിക പരിശോധന നടത്തുന്ന ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ കമ്പനി ( ഫഹസ് ) റമദാനിലെ അതിന്റെ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.

റമദാന്‍ മാസത്തില്‍ അല്‍ മസ്രൂവ, വാദി അല്‍ ബനാത്ത്, മിസൈമീര്‍, അല്‍ ഷഹാനിയ, അല്‍ എഗ്ദ, അല്‍ വക്ര, അല്‍ വുകൈര്‍ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങള്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ പ്രവര്‍ത്തിക്കും. 3:30 ന് അകത്തേക്കുള്ള ഗേറ്റ് അടക്കും.

രാവിലെ എട്ടിന് തുറക്കുന്ന മദീനത്ത് അല്‍ ഷമാല്‍ / എക്സ്റ്റേണലിലെ മൊബൈല്‍ ഇന്‍സ്പെക്ഷന്‍ യൂണിറ്റ് ഉച്ചയ്ക്ക് 12 മണിക്ക് അടക്കും. അകത്തേക്കുള്ള ഗേറ്റ് 15 മിനിറ്റ് മുമ്പ് അടക്കും.

Related Articles

Back to top button
error: Content is protected !!