കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറം ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാനം മഹാദാനം’ എന്ന ശീര്‍ഷകത്തില്‍ കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറം ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ വച്ച് നടത്തിയ രക്തദാന ക്യാമ്പ് മിസഈദ് എച് എം സി കോവിഡ് കെയര്‍ ആശുപത്രി നോഡല്‍ ഓഫീസറും കൊടിയത്തൂര്‍ സ്വദേശിയുമായ ഡോ. അബ്ദുല്‍ മജീദ് എം.എ ഉദ്ഘാടനം ചെയ്യുന്നു. ഫോറം പ്രസിഡണ്ട് പി അബ്ദുല്‍ അസീസും ജനറല്‍ സെക്രട്ടരി അമീന്‍ കൊടിയത്തൂരും, ഭാരവാഹികളും പീ ആര്‍ ഗ്രൂപ്പങ്ങളും സമീപം.
ദോഹ : രക്തദാനം മഹാദാനം’ എന്ന ശീര്‍ഷകത്തില്‍ കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറം ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ വച്ച് നടന്ന ക്യാമ്പ് മിസഈദ് എച്.എം.സി കോവിഡ് കെയര്‍ ആശുപത്രി നോഡല്‍ ഓഫീസറും കൊടിയത്തൂര്‍ സ്വദേശിയുമായ ഡോ. അബ്ദുല്‍ മജീദ് എം.എ ഉദ്ഘാടനം ചെയ്തു.
ഫോറം പ്രവര്‍ത്തകരുടെയും കാരുണ്യ പ്രവര്‍ത്തകരായ സന്നദ്ധ സേവകരുടെയും സജീവ സാനിധ്യം കൊണ്ട് വ്യത്യസ്തമായ ചടങ്ങില്‍ രക്തദാനത്തിനായി രജിസ്റ്റര്‍ ചെയ്ത തൊണ്ണൂറോളം പേരില്‍ നിന്ന് എഴുപതോളം പേര്‍ക്കു രക്ത ദാനം നടത്താനായി. റേഡിയോ മലയാളം 98.6 എഫ് എം, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്, ടേസ്റ്റി റസ്റ്റൊറന്റ്‌റ് , ബ്രില്ലിയന്റ് എഡ്യൂക്കേഷന്‍ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഫോറം പ്രസിഡണ്ട് പി അബ്ദുല്‍ അസീസും ജനറല്‍ സെക്രട്ടരി അമീന്‍ കൊടിയത്തൂരും മറ്റ് ഭാരവാഹികളും പി ആര്‍ ഗ്രൂപ്പും ചേര്‍ന്ന് നേതൃത്വം നല്‍കിയ പരിപാടിയില്‍ കൊടിയത്തൂര്‍ പെയ്ന്‍ ആന്റ് പാലിയേറ്റീവ് ചെയര്‍മാനും നെല്ലിക്കാ പറമ്പ് സൗഹൃദ വേദി അഡൈ്വസറുമായ നൗഫല്‍ കട്ടയാട്ട്, ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.എന്‍ അബ്ദുല്‍ ഗഫാര്‍, ജനറല്‍ സെക്രട്ടറി സിദീഖ് സി.ടി തുടങ്ങിയവര്‍ അതിഥികളായിരുന്നു.
വൈസ് പ്രസിഡന്റ്‌റ് ഷഫീഖ് വി വി, സെക്രട്ടറിമാരായ ഇല്യാസ്, അമീര്‍ അലി, ട്രഷറര്‍ ഫില്‍സര്‍ ടി കെ, പി ആര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ്‌വി.കെ, അബ്ദുള്ള, ഇ എ നാസര്‍, അനീസ് കലങ്ങോട്ട്, യാസീന്‍ അബ്ദുല്ല, മുറാദ് പി.പി , റഫീഖ് സി കെ, തുഫൈല്‍ , ആഷിഖ് അലി വി.കെ, മുജീബ് ഏ.എം, മനാഫ് എം.കെ, ജാനിഷ് ടില്ലു, തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിപാടി നിയന്ത്രിച്ചു.
ഖത്തറില്‍ താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ക്കാരുടെ കൂട്ടായ്മയായ സര്‍വീസ് ഫോറം മുപ്പത്തി മൂന്നു വര്‍ഷമായി കൊടിയത്തൂരിന്റെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നു. ഫോറം അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും ഈ സേവന മേഖലകളില്‍ പെടുന്നു. ഫോറം അംഗങ്ങള്‍ക്കായുള്ള ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, നസീം ഹെല്‍ത്ത് കെയര്‍ ഡിസ്‌കൗണ്ട് കാര്‍ഡുകള്‍, ഐ.സി.ബി.എഫ് ദമാന്‍ ലൈഫ് ഇന്‍ഷുറന്‍സ്, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങിയവയും നടന്നു വരുന്നു.