Breaking News
ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തോടടുക്കുന്നു, ഇന്ന് 7 മരണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തോടടുക്കുന്നു, ഇന്ന് 964 രോഗികള്‍. 7 മരണവും. 42, 48, 52, 54, 58, 81, 92 വയസ്സ് പ്രായമുള്ളവരാണ് മരണപ്പെട്ടത്. ഇതൊടെ മൊത്തം മരണ സംഖ്യ 331 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 13547 പരിശോധനകളില്‍ 156 യാത്രക്കാരടക്കം 964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 552 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 19647 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 257 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1705 ആയി. 43 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 452 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.