ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക സേവന സംവിധാനവുമായി ഇന്ത്യന്‍ എംബസി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക സേവന സംവിധാനവുമായി ഇന്ത്യന്‍ എംബസി. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെ പ്രശംസിച്ചും അവരോടുള്ള നന്ദിയും കടപ്പാടും അറിയിച്ചും അവര്‍ക്ക് പ്രത്യേക സേവന സംവിധാനമേര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാസ്‌പോര്‍ട്ട്, പി.സി.സി, അറ്റസ്റ്റേഷന്‍ മുതലായ സേവനങ്ങള്‍ക്ക് മുന്‍ഗണന അപ്പോയിന്റ്‌മെന്റ് സിസ്റ്റം ഏര്‍പ്പെടുത്തി.
https://www.indianembassyqatar.gov.in/apptmnt_healthcare. ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗകര്യമുള്ള ദിവസവും സമയവും തെരഞ്ഞെടുത്ത് അപ്പോയിന്റ്‌മെന്റ് എടുക്കാം. വ്യത്യസ്ത ടൈം ഷെഡ്യൂളുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സംവിധാനമാണിത്.