Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ചെറുകാട് അവാര്‍ഡ് നേടിയ ഷീലാ ടോമിയെ ഖത്തര്‍ സംസ്‌കൃതി അനുമോദിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ചെറുകാട് അവാര്‍ഡ് നേടിയ ഷീലാ ടോമിയെ ഖത്തര്‍ സംസ്‌കൃതി അനുമോദിച്ചു. ഷീലാ ടോമിയുടെ വല്ലി എന്ന നോവലിനാണ് ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡ് ലഭിച്ചത്.


സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന പരിപാടിയില്‍ സംസ്‌കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി ജലീല്‍ എ കെ, മുന്‍ പ്രസിഡണ്ട് പ്രമോദ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സംസ്‌കൃതിയുടെ സ്‌നേഹോപഹാരം സമ്മാനിച്ചു. സംസ്‌കൃതി വൈസ് പ്രസിഡണ്ടുമാരായ ബിന്ദു പ്രദീപ്, മനാഫ് ആറ്റുപുറം, ട്രഷറര്‍ ശിവാനന്ദന്‍ വൈലൂര്‍ , വനിതാ വേദി പ്രസിഡണ്ട് പ്രതിഭ രതീഷ്, മുന്‍ഭാരവാഹികളായ ഇ എം സുധീര്‍ , സന്തോഷ് യു ടി പി എന്നിവര്‍ സന്നിഹിതരായിരുന്നു.

ശ്രീകല ജിനന്‍, ചിത്ര ശിവന്‍, പ്രതിഭ രതീഷ്, റിയാസ് അഹമ്മദ് തുടങ്ങിയവര്‍ നോവലിന്റെ വ്യത്യസ്തമായ വായനാനുഭവങ്ങള്‍ പരിപാടിയില്‍ പങ്കുവെച്ചു. ബിജു പി മംഗലം, രതീഷ് മാത്രാടന്‍, രാജേഷ് മാത്യു, ദര്‍ശന രാജേഷ്, ശിവദാസ് ഏലംകുളം, ശ്രീനാ മഹേഷ്, ശ്രുതി സുമിത്, സുധീര്‍ ബാബു വയനാട് എന്നിവര്‍ ചേര്‍ന്നൊരുക്കിയ വല്ലിയുടെ ശബ്ദാവിഷ്‌കാരം നവ്യാനുഭവമായിരുന്നു.

പ്രമോദ് ചന്ദ്രന്‍, ഇ എം സുധീര്‍, ശ്രീനാഥ് ശങ്കരന്‍ കുട്ടി, ബിജു പി മംഗലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് ഷീല ടോമി സ്‌കൃതിയുടെ അനുമോദനത്തിനു നന്ദി പറഞ്ഞു. വല്ലിയുടെ ഖത്തറിലെ പ്രകാശനവും സംസ്‌കൃതി വേദിയില്‍ തന്നെയായിരുന്നു എന്ന കാര്യം അവര്‍ എടുത്തു പറഞ്ഞു. പുതിയ നോവലിന്റെ പണിപ്പുരയിലാണെന്നും വൈകാതെ വെളിച്ചം കാണുമെന്നും ഷീലാ ടോമി അറിയിച്ചു.

സംസ്‌കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി അധ്യക്ഷാനായ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എ കെ ജലീല്‍ സ്വാഗതവും സെക്രട്ടറി സുഹാസ് പാറക്കണ്ടി നന്ദിയും പറഞ്ഞു.

Related Articles

Back to top button