Breaking News
ദേശീയ ദിനാഘോഷ പരിപാടികള്‍ മാന്യമായും നിയമാനുസൃതമായും വേണമെന്ന് ആഭ്യന്തര മന്ത്രാലയം

ദോഹ. ദേശീയ ദിനാഘോഷ പരിപാടികള്‍ മാന്യമായും നിയമാനുസൃതമായും വേണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ബാധകമായ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി, എല്ലാ ആഘോഷ മേഖലകളിലും പൊതു ക്രമവും മര്യാദയും പാലിക്കണം . സാമൂഹിക ഉത്തരവാദിത്തം പാലിച്ചാണ് ദേശീയ അഭിമാനവും സന്തോഷവും പ്രകടിപ്പിക്കേണ്ടതെന്ന് മന്ത്രാലയം പൗരന്മാരേയും താമസക്കാരേയും ഓര്‍മപ്പെടുത്തി


