ഖത്തറിലെ 75 മല്‍സ്യതൊഴിലാളികള്‍ക്ക് സൗജന്യ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കി ഐ.സി.ബി. എഫ്. തൊഴിലാളി ദിനാഘോഷം വ്യതിരിക്തമായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് 75 മല്‍സ്യതൊഴിലാളികള്‍ക്ക് സൗജന്യ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കി ഐ.സി.ബി. എഫ്. തൊഴിലാളി ദിനാഘോഷം വ്യതിരിക്തമായി . ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതഞ്ചാമത് വാര്‍ഷികാഘോഷ( ആസാദികാ അമൃത് മഹോല്‍സവ് ) ത്തിന്റെ ഭാഗമായി കൂടിയാണ് സമൂഹത്തിലെ ഏറ്റവും അര്‍ഹരായ 75 മല്‍സ്യതൊഴിലാളികള്‍ക്ക് സൗജന്യ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്നതെന്ന് ഐ.സി.ബി. എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ പറഞ്ഞു. നമുക്ക് വേണ്ടി അതിസാഹസികമായി ജോലി ചെയ്താണ് മല്‍സ്യ തൊഴിലാളികള്‍ ജീവിക്കുന്നത്. അവരെ പരിഗണിക്കുന്നതും ആദരിക്കുന്നതും ഏറെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. മല്‍സ്യതൊഴിലാളികെ ആദരിക്കാനുള്ള ഐ.സി. ബി. എഫ് ശ്രമങ്ങളെ പ്രശംസിച്ച അദ്ദേഹം ഖത്തറിലെ 7 ലക്ഷം വരുന്ന ഇന്ത്യന്‍ കുടുംബത്തിന്റെ എല്ലാ വിഷയങ്ങളിലും ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവും കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. മല്‍സ്യതൊഴിലാളികള്‍ക്കുള്ള സൗജന്യ ഹെല്‍ത്ത് കാര്‍ഡുകള്‍ അദ്ദേഹം വിതരണം ചെയ്തു.
ഐ.സി.ബി. എഫ്. ചീഫ് കോര്‍ഡിനേറ്റിംഗ് ഓഫീസര്‍ എസ്. ആര്‍. എച്ച്. ഫഹ്‌മി, വൈസ് പ്രസിഡണ്ട് വിനോദ് നായര്‍, ജനറല്‍ സെക്രട്ടറി സബിത് സഹീര്‍, മണി ഭാരതി ( ഖത്തര്‍ തമിഴ് സംഘം) സംബന്ധിച്ചു.