Uncategorized

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ലോകത്തെ മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ്

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തറിന്റെ അഭിമാന പദ്ധതിയായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ലോകത്തിലെ മികച്ച വിമാനത്താവളത്തിനുള്ള 2021ലെ അവാര്‍ഡ് ലഭിച്ചു. സ്‌കൈട്രാക്‌സിന്റെ 2021 എയര്‍പോര്‍ട്ട് അവാര്‍ഡിലാണ് ലോകത്തിലെ ഏറ്റവും നല്ല വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടത്.

കോവിഡ് മഹാമാരിയെ പ്രതിരോധിച്ച് ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാസംവിധാനങ്ങളുമായി യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിയത് പരിഗണിച്ചാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഈ പുരസ്‌കാരം നല്‍കിയതതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഖത്തറിന്റെ അഭിമാന പദ്ധതിയായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ലഭിച്ച ഈ ലോകോത്തര പുരസ്‌കാരം ഖത്തറിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പ്രതികരിച്ചു.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ സേവനങ്ങള്‍ക്കുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും നല്ല യാത്രാനുഭവവും സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളുമേര്‍പ്പെടുത്തിയാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ ജൈത്രയാത്ര തുടരുന്നത്. ഫിഫ 2022വിന്റെ ഔദ്യോഗിക വിമാനത്താവളമായ HIA കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നത് ലോകത്തിന് തന്നെ പ്രതീക്ഷ നല്‍കുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!