Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു ഇന്ന് 640 രോഗികള്‍, 1422 രോഗമുക്തര്‍, 3 മരണവും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് 640 രോഗികള്‍, 1422 രോഗമുക്തര്‍, 3 മരണവും . കണിശമായ നിയന്ത്രണങ്ങഴും വാക്‌സിനേഷനിലെ പുരോഗതിയും കാരണം കോവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്നതിന്റെ സൂചനയാണണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14706 പരിശോധനകളില്‍ 273 യാത്രക്കാരടക്കം 640 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 367 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്.

1422 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 12228 ആയി.

ചികിത്സയിലായിരുന്ന 50, 72, 78 വയസ്സുള്ള 3 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 483 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 707 ആയി. 10 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 308 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button