Breaking News
ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് വീണ്ടും ഓക്‌സിജനുമായി നാവിക സേന കപ്പല്‍ പുറപ്പെടുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് ഭീഷണിയില്‍ പ്രയാസപ്പെടുന്ന ഇന്ത്യയെ സഹായിക്കുന്നതിനുള്ള ആഗോള ശ്രമങ്ങള്‍ തുടരുന്നു. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് വീണ്ടും ഓക്‌സിജനുമായി നാവിക സേന കപ്പല്‍ പുറപ്പെടുന്നു.
40 മെട്രിക് ടണ്‍ ഓക്സിജനുമായി 2 ക്രയോജനിക് ടാങ്കറുകള്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനായി നാവിക സേനയുടെ ഐ.എന്‍. എസ്. ടര്‍കാഷില്‍ ലോഡ്് ചെയ്തിരിക്കുന്നത്.
ഫ്രാന്‍സ് നല്‍കിയ 40 മെട്രിക് ടണ്‍ ശേഷിയുള്ള 2 ക്രയോജനിക് ടാങ്കറുകളില്‍ ദോഹയില്‍ നിന്നും ഓക്സിജന്‍ നിറച്ചാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഫ്രാന്‍സും ഖത്തറും കൈകോര്‍ത്ത് ഇന്ത്യയെ സഹായിക്കുന്നത്.
ഫ്രാന്‍സിനോടും ഖത്തറിനോടും നന്ദിയറിയിച്ച് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.