റമദാന്‍ നിലാവ് ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
ദോഹ : ഇന്റര്‍നാഷണല്‍ മലയാളി ഡോട്ട് കോം റമദാന്‍ മാസത്തില്‍ സംഘടിപ്പിച്ച റമദാന്‍ നിലാവ് ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
വിജയിയായ നസീര്‍ കതിരൂരിന് ഇന്റര്‍നാഷണല്‍ മലയാളി മാനേജിംഗ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര ഖുര്‍ആന്‍ സ്പീക്കര്‍ സമ്മാനിച്ചു
സ്റ്റാര്‍ടെക് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ഖുര്‍ആന്‍ സ്പീക്കറാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കിയത്.
മത്സരത്തില്‍ 3 വിജയികള്‍ക്കാണ് സ്റ്റാര്‍ടെക് ഗ്രൂപ്പിന്റെ സമ്മാനം ലഭിച്ചത്.
വാര്‍ത്തകളുടെ വൈവിധ്യത്തിലും കവറേജിലും ഖത്തറിലെ നമ്പര്‍ വണ്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഇന്റര്‍നാഷണല്‍ മലയാളി തുടര്‍ന്നുള്ള മാസങ്ങളില്‍ വായനക്കാര്‍ക്കായി നിരവധി മത്സരങ്ങള്‍ അണിയറയില്‍ തയ്യാറാക്കുന്നുണ്ടെന്ന് മാനേജിംഗ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഖത്തറിലെ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി https://www.facebook.com/internationalmalayalynews എന്ന പേജ് ലൈക്ക് ചെയ്യുക