കതാറയിലെ മുഴുവന്‍ റസ്റ്റോറന്റുകളിലേയും ഇന്നത്തെ വരുമാനം ഹെല്‍പ് ഫലസ്തീന്‍ കാമ്പയിന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഫലസ്തീന്‍ ജനതയെ സഹായിക്കുന്നതിന് നൂതന പദ്ധതിയുമായി ഖത്തറിലെ പ്രമുഖ ടൂറിസം സാാംസ്‌കാരിക കേന്ദ്രമായ കതാറ. കതാറ വില്ലേജിലെ മുഴുവന്‍ റസ്റ്റോറന്റുകളിലേയും ഇന്നത്തെ വരുമാനം ഹെല്‍പ് ഫലസ്തീന്‍ കാമ്പയിന് നല്‍കുമെന്നാണ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റൈ ആദ്യ ഘട്ടം ആരംഭിക്കുന്നതിനാലും വെളളിയാഴ്ചയായതിനാലും ഇന്ന് ഉച്ച മുതല്‍ നിരവധി പേര്‍ കതാറയിലേക്ക് ഒഴുകും. വിവിധ രാജ്യങ്ങളുടെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാകുന്ന നിരവധി റസ്റ്റോറന്റുകളാണ് കതാറയിലുള്ളത്. സ്വദേശികളുടേയും വിദേശികളുടെയും പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ് കതാറ.
അറബ് പാരമ്പര്യവും സംസ്‌കാരവും സജീവമായി നിലനിര്‍ത്തുന്ന വിനോദവും വിജ്ഞാനവം സമന്വയിപ്പിച്ച നിരവധി വേദികളാണ് കതാറ വില്ലേജിലുള്ളത്. വിശാലമായ പാര്‍ക്കും ബീച്ചും കതാറയുടെ പ്രധാന ആകര്‍ഷകങ്ങളാണ്.