Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

സീലൈന്‍ ബീച്ചിലെ സേവനങ്ങളും സൗകര്യങ്ങളും മികച്ചത്


അമാനുല്ല വടക്കാങ്ങര

ദോഹ. സീലൈന്‍ ബീച്ചില്‍ മുനിസിപ്പാലിറ്റി മന്ത്രാലയം ഒരുക്കിയ ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളും സൗകര്യങ്ങളും സന്ദര്‍ശകരുടെ പ്രശംസ നേടിയിട്ടുണ്ട്.

പ്രത്യേക ആവശ്യങ്ങളുള്ളവര്‍ക്കും പ്രായമായവര്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന പാതകള്‍ സന്ദര്‍ശകര്‍ അഭിനന്ദിച്ചതായി പ്രാദേശിക അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കടല്‍ത്തീരത്ത് സന്ദര്‍ശകര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ടോയ്ലറ്റുകള്‍ക്ക് പുറമേ ധാരാളം കുടകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കടല്‍ത്തീരത്ത് കുളിക്കുന്നതുള്‍പ്പെടെ പ്രായമായവര്‍ക്കും പ്രത്യേക ആവശ്യങ്ങളുള്ളവര്‍ക്കും ചില പ്രത്യേക സൗകര്യങ്ങളുമുണ്ട്, റിപ്പോര്‍ട്ട് പറയുന്നു.

മുനിസിപ്പാലിറ്റി മന്ത്രാലയം സ്ഥലത്തെ അലങ്കരിക്കാനും സര്‍ഗ്ഗാത്മകതയുടെ സ്പര്‍ശത്തിലൂടെ സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നതിന് ചില കലാസൃഷ്ടികളും സ്ഥാപിച്ചിട്ടുണ്ട്.

ബീച്ചില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാണ്.

Related Articles

Back to top button