ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ 200 ല്‍ താഴെ തന്നെ, ഇന്ന് 2 മരണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന് ഇന്നും ആശ്വാസ ദിനമാണ് . പ്രതിദിന കോവിഡ് കേസുകള്‍ ഇന്നും ഇരുനൂറില്‍ താഴെ തന്നെ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 16819 പരിശോധനകളില്‍ 75 യാത്രക്കാര്‍ക്കകം 183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 105 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത് എന്നത് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ് . മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ നൂറിലെത്തുന്നത്.
ചികിത്സയിലായിരുന്ന 65, 73 വയസ്സ് പ്രായമുള്ള 2 പേര് മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 565 ആയി.
248 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 3073 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 190 ആയി. 2 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 118 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.