ലോക പരിസ്ഥിതി ദിനത്തില്‍ ഷെയര്‍ എ പ്ളാന്റ് കാമ്പയിനുമായി ദോഹ മാക്സ് ട്രേഡിംഗ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോക പരിസ്ഥിതി ദിനത്തില്‍ ഷെയര്‍ എ പ്ളാന്റ് കാമ്പയിനുമായി ദോഹ മാക്സ് ട്രേഡിംഗ് രംഗത്ത്. ജീവനക്കാരുടെയിടയില്‍ പരിസ്ഥിതി സൗഹൃദം സൃഷ്ടിക്കുന്നതിനും പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും കമ്പനി ഡയറക്ടര്‍മാര്‍ ഒരു ഇന്‍ഡോര്‍ പ്ളാന്റ് സമ്മാനിച്ചുകൊണ്ടാണ് പരിപാടി വ്യത്യസ്തമാക്കിയത്. ദോഹ മാക്സ് പാക്കിംഗ് യൂണിറ്റ് ജീവനക്കാര്‍ ചുറ്റുപാടും ശുചീകരണ പ്രവര്‍ത്തി നടത്തിയും പരിസ്ഥിതി ദിനത്തില്‍ പങ്കാളികളായി.
മരങ്ങളും ചെടികളും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവ നട്ടും സംരക്ഷിച്ചും നമ്മുടെ പ്രകൃതിയെ സന്തുലിതവും മനോഹരവുമാക്കി നിര്‍ത്തേണ്ടത് നമ്മുടെയൊക്കെ ബാധ്യതയാണെന്നും ചടങ്ങില്‍ സംസാരിച്ച ഡയറക്ടര്‍ ഫൈസല്‍ റസാഖ് പറഞ്ഞു.
ഓരോരുത്തരും ഓരോ ചെടികളും നട്ടുനനച്ചാല്‍ ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവുമൊന്നും പ്രശ്നമാവില്ലെന്നും സമാധാനപരമായ ജീവിതം സാധ്യമാകുമെന്നും ഡയറക്ടര്‍ സഹ്‌ല ഹംസ പറഞ്ഞു.
ദോഹ മാക്സ് ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ ക്ളിന്റ് അലേരി, എക്കൗണ്ടന്റ് അഖില്‍, സെയില്‍ എക്സിക്യൂട്ടീവ് റഊഫ്, ഗ്ളോബല്‍ മാക്സ് എച്ച്.ആര്‍. എക്സിക്യൂട്ടീവ് അലിക്കുട്ടി, അല്‍ സുവൈദ് ഗ്രൂപ്പ് ഫിനാന്‍സ് ഹെഡ് ഗ്രാന്‍ഡി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.