Breaking News

കോവിഡ് വാക്സിന്‍ ഡോസുകള്‍ക്കിടയിലെ കാലപരിധി കുറക്കുന്നത് ഫലപ്രാപ്തി കുറച്ചേക്കും ; ഡോ. സൊഹ അല്‍ ബയാത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസിന്റെയും രണ്ടാം ഡോസിന്റെയും ഇടയിലുള്ള കാലപരിധി കുറയ്ക്കുന്നത് ഫലപ്രാപ്തി കുറച്ചേക്കുമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സൊഹ അല്‍ ബയാത് അഭിപ്രായപ്പെട്ടു.

 

ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന് ആദ്യ ഡോസിന് ശേഷം 21 ദിവസത്തെ ദിവസത്തെ ഇടവേളയും മോഡേണ വാക്‌സിന് 28 ദിവസത്തെ ഇടവേളയുമാണ് ഏറ്റവും മികച്ച ഫലം നല്‍കുന്നതെന്ന് ക്ളിനിക്കല്‍ ഗവേഷണ പഠനങ്ങള്‍ വ്യക്തമാക്കുന്നതായി അവര്‍ പറഞ്ഞു. അതിനാല്‍ ആദ്യ ഡോസ് വാക്സിനെടുത്ത ശേഷം ധൃതി വേണ്ടെന്നും നിര്‍ണിത ദിവസം ക്ഷമയോടെ കാത്തിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആദ്യ ഡോസ് വാക്സിനെടുത്ത ശേഷമുള്ള ഇടവേള രണ്ടോ മൂന്നാ ആഴ്ച്ച കൂട്ടുന്നത് ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!