Breaking News
ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിന് സാധ്യത
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
വടക്ക് പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലായിരിക്കും. വേലിയേറ്റത്തിനും സാധ്യതയുണ്ട്. തിരമാലകള്‍ 10 അടിവരെ ഉയര്‍ന്നേക്കും.
കടലിലും കരയിലും കാറ്റ് അനുഭവപ്പെടും. ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്നും സൂചനയുണ്ട് . 35 മുതല്‍ 45 ഡിഗ്രിവരെയായിരിക്കും ചൂട്.