Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ മന്ത്രി സഭയില്‍ ഭേദഗതി ചെയ്ത് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ മന്ത്രി സഭയില്‍ ഭേദഗതി ചെയ്ത് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് രാവിലെ പുറപ്പെടുവിച്ച 2021 ലെ ഓര്‍ഡര്‍ നമ്പര്‍ 2 പ്രകാരം മസൂദ് മുഹമ്മദ് അല്‍ അമേരിയെ നീതിന്യായ മന്ത്രിയായി നിയമിക്കും.

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബായ്ക്ക് കാബിനറ്റ് കാര്യ സഹമന്ത്രിയുടെ അധിക ചുമതലകള്‍ കൂടി നല്‍കിയതായും ഉത്തരവില്‍ പറയുന്നു.

അമിരി ഉത്തരവ് ഇഷ്യു ചെയ്ത തീയതി മുതല്‍ നടപ്പാക്കണമെന്നും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിട്ടു.

Related Articles

Back to top button