ഖത്തറില്‍ ഇന്ന് സാമൂഹ്യ വ്യാപനത്തേക്കാള്‍ കൂടുതല്‍ കോവിഡ് യാത്രക്കാരില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് സാമൂഹ്യ വ്യാപനത്തേക്കാള്‍ കൂടുതല്‍ കോവിഡ് യാത്രക്കാരില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20640 പരിശോധനകളില്‍ 87 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 67 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ചികില്‍സയിലായിരുന്ന 62, 49 വയസ്സ് പ്രായമുള്ള രണ്ട് പേര് മരണപ്പെട്ടതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 586 ആയി.
203 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1900 ആയി .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. രണ്ട് പേരാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 69 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.