Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹാജിക്ക മെമ്മോറിയല്‍ ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ : ഖത്തറിലെ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഹാജിക്കയുടെ ഓര്‍മ്മക്കായി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.സി.ബി.എഫ് നടത്തി വരുന്ന ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സീനിയര്‍ വിഭാഗത്തില്‍ ഫര്‍ഹീന്‍ മെഹബൂബ് (ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍) , രേണുക ശ്രീകുമാര്‍ (ഡി.പി.എസ്), സൈന ഫാത്വിമ അനീസ് (ഡി.എം.ഐ.എസ്) മൈബം ലെംബാസാന (നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍) ജൂനിയര്‍ കാറ്റഗറിയില്‍ വരീഷ ഫാത്വിമ (ഡി.പി.എസ്), ലക്ഷ്മി സുനില്‍ നായര്‍ (ബിര്‍ള പബ്ലിക് സ്‌ക്കൂള്‍ ) ഹര്‍ശി ഭവേശ് മോഡി (ഭവന്‍സ് പബ്ലിക് സ്‌ക്കൂള്‍) എന്നിവര്‍ക്ക് ഒന്നാം സമ്മാനം ലഭിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, മുന്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ഐ.സി.ബി എഫ് ഭാരവാഹികളായ സബിത്ത് സഹീര്‍, ദിനേശ് ഗൗഡ, രജനി മൂര്‍ത്തി, കാരോള്‍ ഗോണ്‍സാല്‍വസ്, ഇര്‍ഫാന്‍ അന്‍സാരി എന്നിവരും മുന്‍ ഭാരവാഹികളായ മഹേശ് ഗൗഡ, അവിനാശ് ഗെയ്ക്ക്‌വാദ്, സന്തോഷ് കുമാര്‍ പിള്ള. സുബ്രഹ്‌മണ്യ ഹെബ്ബഗേലു എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button