Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് അഫയേഴ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് യോഗത്തില്‍ അമീര്‍ അധ്യക്ഷത വഹിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് അഫയേഴ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സിലിന്റെ 2021 ലെ രണ്ടാമത് യോഗം ചെയര്‍മാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ഇന്ന് അമിരി ദിവാനില്‍ നടന്നു.

കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഥാനി, കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗമായ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി, മറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

ആദ്യ മീറ്റിംഗിലെ തീരുമാനങ്ങളും ശുപാര്‍ശകളും പ്രോജക്റ്റ് ഫോളോ-അപ്പ് റിപ്പോര്‍ട്ടും കൗണ്‍സില്‍ അവലോകനം ചെയ്തു, രാജ്യത്തിന്റെ സാമ്പത്തിക മുന്‍ഗണനകളെക്കുറിച്ച് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയും അവ സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, പ്രാദേശിക ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനും അവയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങളുടെയും നയങ്ങളുടെയും അവതരണം, ഡംപിംഗ് വിരുദ്ധ നിയമം, ആന്റി കവറപ് നിയമം, പ്രാദേശിക അധിക മൂല്യം എന്നിവയും കൗണ്‍സില്‍ അവലോകനം ചെയ്തു.

Related Articles

Back to top button