കാറ്റ് ശക്തം, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് അടിച്ചുവീശുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു. ഇന്നും നാളെയും വടക്ക് പടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് നേരത്തെ തന്നെ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.




