സ്‌നേഹത്തിന്റേയും ആത്മബന്ധത്തിന്റേയും സന്ദേശവുമായി ഫോക്കസ് ഖത്തര്‍ ഇഫ്താര്‍ മീറ്റ്

ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഇരുപത് വര്‍ഷങ്ങളായി ഖത്തറില്‍ നിറസാന്നിധ്യമായ ഫോക്കസ് ഖത്തര്‍, സ്‌നേഹത്തിന്റേയും ആത്മബന്ധത്തിന്റേയും സന്ദേശമുയര്‍ത്തി ആയിരുന്നു ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു. നവീര്‍ ഇഹ്‌സാന്‍ ഫാറൂഖി റമദാന്‍ സന്ദേശം നല്‍കി സംസാരിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍, ഐ ബി പി സി പ്രസിഡന്റ് ത്വാഹാ മുഹമ്മദ്, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍, കെ എം സി സി പ്രസിഡന്റ് ഡോ അബ്ദുസ്സമദ്, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കള്‍ പങ്കെടുത്തു.