ഈദുല്‍ അദ്ഹ അവധി ദിവസങ്ങളിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഈദുല്‍ അദ്ഹ അവധി ദിവസങ്ങളിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ട്രോമാ എമര്‍ജന്‍സി സെന്റര്‍ പതിവ് പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍ 14 വയസ്സിന് താഴെയുള്ള കുട്ടികളുടെ മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കായി ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും തുറന്ന് പ്രവര്‍ത്തിക്കും.
അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള ആളുകള്‍ക്കായി ആംബുലന്‍സ് സേവനം ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്നത് തുടരും.
നെസ്മാഅക് കോള്‍ സെന്റര്‍ ജൂലൈ 20 ചൊവ്വാഴ്ച മുതല്‍ ജൂലൈ 22 വ്യാഴാഴ്ച വരെ അടച്ചിരിക്കും, ജൂലൈ 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ പ്രവര്‍ത്തനം പുരനാരംഭിക്കും.
അടിയന്തിര കണ്സള്ട്ടേഷന്, ഫാര്‍മസി ഹോം ഡെലിവറി സേവനം, ദേശീയ മാനസികാരോഗ്യ ഹെല്പ്പ്ലൈന് എന്നിവ ജൂലൈ 16 വെള്ളിയാഴ്ച മുതല്‍ ജൂലൈ 25 ഞായര്‍ വരെ ഉണ്ടായിരിക്കുകയില്ല. ജൂലൈ 26 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററുകള്‍ ജൂലൈ 19, 20 തിയ്യിതികളില്‍ പ്രവര്‍ത്തിക്കില്ല. ജൂലൈ 21 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ പ്രവര്‍ത്തനമാരംഭിക്കും