Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ മലയാളി മോംസ് വുമണ്‍ ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരം മിനി സിബിക്ക് സമ്മാനിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ മലയാളി വീട്ടമ്മമാരുടെ കൂട്ടായ്മയായ ഖത്തര്‍ മലയാളി മോംസ് വനിത ദിനത്തിന്റെ ഭാഗമായി വുമണ് ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരം മിനി സിബിക്ക് സമ്മാനിച്ചു. ആതുര സേവന രംഗത്തെ സമഗ്ര സേവനത്തെ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കിയത്. ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ മെമന്റോ സമ്മാനിച്ചു.

ചടങ്ങില്‍ ക്യൂ ബെസ്റ്റുമായി സഹകരിച്ച് നടത്തിയ ക്രിസ്തുമസ് സ്‌പെഷ്യല്‍ ബേക്കിംഗ് മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും നടത്തി. വിജയികളായ സുമയ്യ സയ്യദ്, റിഷാന ആഷിഫ്, ആരിഫ തല്‍ഹത്ത് എന്നിവര്‍ സമ്മാനം ഏറ്റുവാങ്ങി.

ചടങ്ങില്‍ ക്യൂ ബെസ്റ്റ് പ്രതിനിധികളായ ഫാരിസ്, ലബീബ് ഹുസൈന്‍, ഷാര്‍ലറ്റ്, ദി ബേക്കിംഗ് സൊല്യൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഷഹാന ഇല്യാസ് എന്നിവര്‍ പങ്കെടുത്തു.

ഖത്തര്‍ മലയാളി മോംസ് അഡ്മിന്‍സായ ലിജി ഗഫൂര്‍, ഷെജിന നൗഷാദ്, ദിവ്യ പ്രേംജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ശാലിനി പ്രേംജിത്ത്, സരിത ജോയ്സ്, രമ്യ സുനില്‍കുമാര്‍ എന്നിവര്‍ മോഡറേറ്റേഴ്‌സും നീനു ആന്റണി അവതാരകയുമായിരുന്നു.

Related Articles

Back to top button