Breaking News
തയ്യാറെടുപ്പുകള്‍ പൂര്‍ണം, പെരുന്നാള്‍ നമസ്‌കാരം 5.10 ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. പള്ളികളും ഈദ് ഗാഹുകളുമൊക്കെ പ്രത്യേകം വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ പ്രത്യേക സഹകരണത്തോടെയാണ് ഈദ് ഗാഹുകളൊക്കെ കഴുകല്‍ പൂര്‍ത്തിയാക്കിയത്. 900 ല്‍ അധികം പള്ളികളിലും ഈദ് ഗാഗുകളിലുമായാണ് ഈ പ്രാവശ്യം പെരുന്നാള്‍ നമസ്‌കാരം നടക്കുക.
്‌രാവിലെ 5.10 ന് ആണ് നമസ്‌കാരം. എല്ലാവരും വീടുകളില്‍ നിന്നും അംഗ ശുദ്ധി വരുത്തി സ്വന്തം മുസ്വല്ലകളുമായാണ് വരേണ്ടത്. ഹസ്ത ദാനവും ആലിംഗനവും ഒഴിവാക്കണം. മാസ്‌ക് , ഇഹ് തിറാസ്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധം. സ്ത്രീകള്‍ക്ക് ഈ പ്രാവശ്യവും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാനാവില്ല.