Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഭാരത് സേവക് സമാജ് പുരസ്‌കാര ജേതാവിന് സി ഐ സിയുടെ ആദരം

ദോഹ. ഭാരത സര്‍ക്കാരിന്റെ കേന്ദ്ര പ്ലാനിംഗ് കമ്മീഷനു കീഴിലുള്ള ദേശീയ വികസന ഏജന്‍സിയുടെ സാമൂഹിക പ്രതിബന്ധതക്കുള്ള ഭാരത് സേവക് സമാജ് പുരസ്‌കാരം നേടിയ ഖത്തര്‍ പ്രവാസിയായ എം എം അബ്ദുല്‍ ജലീലിനെ സി ഐ സി റയ്യാന്‍ സോണ്‍ ആദരിച്ചു.

സിഐസി കേന്ദ്ര അഡൈ്വസറി കൗണ്‍സില്‍ അംഗവും തനിമ ഖത്തര്‍ ഡയറക്ടറുമായ ആര്‍ എസ് അബ്ദുല്‍ ജലീല്‍ പൊന്നാട അണിയിച്ചു. സിഐസി റയ്യാന്‍ സോണ്‍ ആക്ടിംഗ് പ്രിഡണ്ട് റിയാസ് ടി റസാഖ്, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ സുബുല്‍, സിദ്ദീഖ് വേങ്ങര, ഹാരിസ്, സുഹൈല്‍ എ, താഹിര്‍, മുഹ്‌സിന്‍ എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ 39 വര്‍ഷമായി പ്രവാസിയായ തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി അബ്ദുല്‍ ജലീല്‍ ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥനാണ്. ഖത്തര്‍ മലര്‍വാടി ബാലസംഘം കോഓര്‍ഡിനേറ്റര്‍ കൂടിയാണ്.

Related Articles

Back to top button