Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2022 ജൂലൈയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങളുടെ സഞ്ചാരം 29.9 ശതമാനം വര്‍ദ്ധിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ:2022 ജൂലൈയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങളുടെ സഞ്ചാരം 2021 ഇതേ കാലയളവിനെ അപേക്ഷിച്ച് 29.9 ശതമാനം വര്‍ധിച്ചതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

2021 ജൂലൈയില്‍ 14,485 ഫ്‌ളൈറ്റുകളാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സര്‍വീസ് നടത്തിയത്. 2022 ജൂലൈയില്‍ അത്
18,811 ആയി ഉയര്‍ന്നതായി വര്‍ഷാവര്‍ഷ വിശകലനം കാണിക്കുന്നതായി അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.

2022 ജൂലൈയില്‍ യാത്രക്കാരുടെ എണ്ണം 3,642,594 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ യാത്രക്കാരുടെ എണ്ണം1,781,753 ആയിരുന്നു, ഇത് 94.3 ശതമാനം വര്‍ധനവാണ്.

അതേസമയം, വിമാന ചരക്ക്, തപാല്‍ എന്നിവ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 8.3 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്

Related Articles

Back to top button