Breaking News
ഖത്തറില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധന
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധന. കഴിഞ്ഞ രണ്ടാഴ്ചയോളമായി തുടരുന്ന രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍ എന്ന അവസ്ഥ ഗുരുതരമാകുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23783 പരിശോധനകളില്‍ 71 യാത്രക്കാര്‍ക്കടക്കം 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 119 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2501 ആയി ഉയര്‍ന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 79 ആയി. പുതുതായി ഒരാളാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 24 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.