Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി സ്വാതന്ത്ര്യദിനാഘോഷവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു

അഫ്‌സല്‍ കിളയില്‍ : –

ദോഹ : തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ആര്‍.ഒ. അഷറഫ്, സെക്രട്ടറി ഷറഫുദ്ദിന്‍, ട്രഷറര്‍ പ്രമോദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഗഫൂര്‍ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.

തുടര്‍ന്ന് നടന്ന മെമ്പര്‍ഷിപ്പ് 2022 ക്യാമ്പയിന്‍ ഗായകന്‍ ഹംദാന്‍ ഹംസക്ക് മെമ്പര്‍ഷിപ്പ് നല്‍കി കൊണ്ട് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ നിര്‍വ്വഹിച്ചു.

മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ കറുകപ്പാടത്ത്, ഷാജി, സൗമ്യ ഷാജി ദമ്പതികള്‍ക്കും, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.എസ് ഹമീദ് ബിജു പിഎ. ക്കും അംഗത്വം നല്‍കി. ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ പി.കെ. ഇസ്മായില്‍ നന്ദി പറഞ്ഞു

Related Articles

Back to top button